മധ്യപ്രദേശ് ഗവര്‍ണറുടെ മകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

single-img
25 March 2015

mp-exam-scam-governor-ലഖ്നോ: പരീക്ഷ ക്രമക്കേടില്‍ ആരോപണ വിധേയനായ മധ്യപ്രദേശ് ഗവര്‍ണറുടെ മകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗവര്‍ണര്‍ രാം നരേഷ് യാദവിന്‍െറ മകന്‍ ശൈലേഷ് യാദവിനെയാണ് മസ്തിഷ്കാഘാതത്തെ തുടർന്ന് കുടുംബ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംസ്ഥാനത്തെ മെഡിക്കല്‍ ഓഫീസര്‍, കോണ്‍സ്റ്റബിള്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവയുടെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. മധ്യപ്രദേശ് പ്രൊഫഷണല്‍ എക്സാമിനേഷന്‍ ബോര്‍ഡിന്റെ യോഗ്യത പരിക്ഷ എഴുതാതെ തന്നെ റാങ്ക് ലിസ്റ്റില്‍ പേര് വരുന്നതിന് എക്സാമിനേഷന്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രി ശിവ രാജ് സിങ് ചൗഹാന് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

2011 മുതല്‍ മധ്യപ്രദേശ് ഗവര്‍ണറായ രാം നരേഷ് യാദവിനെതിരേയും അഴിമതി ആരോപണം നിലനില്‍ക്കുന്നുണ്ട്. 2013 ല്‍ ഫോറസ്റ്റ് ഗാര്‍ഡുമാരുടെ നിയമനത്തില്‍ ഇടപെട്ടുവെന്നാണ് ഗവര്‍ണര്‍ക്കെതിരായ പരാതി.