കൂട്ടമാനഭംഗ ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിൽ

single-img
25 March 2015

gang rapeന്യൂഡല്‍ഹി: യുവതികളെ കൂട്ടമാനഭംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഭുവനേശ്വറില്‍ നിന്നുള്ള സുബ്രത സാഹുവാണ് അറസ്റ്റിലായത്.  സി.ബി.ഐയാണ് പ്രതിയെ പിടികൂടിയത്.

ഷെയിം ദ റാപ്പിസ്റ്റ് എന്ന പേരില്‍ സാമൂഹ്യ പ്രവര്‍ത്തകയായ സുനിത കൃഷ്ണനെ പ്രതികളെ പിടികൂടാനുള്ള ക്യാപെയിന്‍ ആരംഭിച്ചിരുന്നു. സുബ്രത സാഹുവിനെ ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും.

ഫെബ്രുവരിയില്‍ സുപ്രീംകോടതി ഈ സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.