കൈവെട്ട് കേസിന്റെ വിധി ഏപ്രില്‍ ആറിന്

single-img
25 March 2015

josephതൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ വിധി ഏപ്രില്‍ ആറിന്.  ആകെ 33 പ്രതികളുള്ള കേസില്‍ എറണാകുളം എന്‍ഐഎ കോടതി ആയിരിക്കും ഏപ്രില്‍ ആറിന് വിധി പറയുക.

2010 ജൂലൈ നാലിന് രാവിലെയായിരുന്നു ടി ജെ ജോസഫ് ആക്രമിക്കപ്പെട്ടത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ജോസഫിനെ ഒമ്നി വാനിലെത്തിയ ഏഴംഗ സംഘം ആക്രമിക്കുകയായിരുന്നു.

ചോദ്യപേപ്പറില്‍ മതനിന്ദാപരമായ ചോദ്യങ്ങള്‍ ചേര്‍ത്തെന്ന് ആരോപിച്ചാണ് അധ്യാപകന്റെ കൈ വെട്ടിയത്. തീവ്രവാദ സ്വഭാവമുള്ളാതിനാലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.