ഗോവയില്‍ സര്‍ക്കാര്‍ ജീവനക്കാർ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കി

single-img
25 March 2015

menഗോവ : ഗോവയില്‍ സര്‍ക്കാര്‍ ജീവനക്കാർ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. കലാ സാംസ്‌ക്കാരിക വകുപ്പിലെ ഉദ്യോഗസ്ഥരുടെ വേഷത്തിലെ ഔചിത്യം നിലനിര്‍ത്താനായി സര്‍ക്കാരിന്‍റെ വ്യത്യസ്ത നിരോധനം. ഇനി മുതൽ ഓഫീസ് സമയത്ത് സ്ലീവ്‌ലെസ് വസ്ത്രങ്ങൾ, ടീ ഷർട്ടുകൾ, ജീൻസ്, മൾട്ടി പോക്കറ്റഡ് പാന്റുകൾ എന്നിവ ധരിക്കുന്നതിൽ നിന്ന് സർക്കാർ ജീവനക്കാരെ വിലക്കിയിരിക്കുകയാണ് അധികൃതർ.

ഔദ്യോഗിക വസ്ത്രങ്ങൾ മാത്രം ധരിക്കാനാവശ്യപ്പെട്ട് വകുപ്പ് മേധാവി പ്രസാദ് ലോലിയെങ്കാർ അടുത്ത കാലത്ത് ഉത്തരവു പുറപ്പെടുവിച്ചതായി അദ്ദേഹം അറിയിച്ചു.

നിയമസഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി വകുപ്പ് മന്ത്രിയായ ദയാനന്ദ് മൻഡ്രേക്കർ ഇക്കാര്യം വെളിപ്പെടുത്തിയത്.

മാത്രമല്ല, ഡ്രസ് കോഡ് ലംഘനം പരിശോധിക്കാനായി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർമാക്ക് പ്രത്യേക ചുമതല നൽകിയിട്ടുമുണ്ട്.