പശ്ചിമബംഗാളിൽ കന്യാസ്ത്രീകള്‍ നടത്തുന്ന സ്‌കൂളിന് തീവെക്കുമെന്ന് ഭീഷണി

single-img
25 March 2015

schoolകൊല്‍ക്കത്ത: പശ്ചിമബംഗാളിൽ കന്യാസ്ത്രീകള്‍ നടത്തുന്ന സ്‌കൂളിന് തീവെക്കുമെന്ന് ഭീഷണി.  നിരവധി ഭീഷണിക്കത്തുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ജയ്പാല്‍ഗുരി ജില്ലയിലെ സെന്റ് കപ്പിറ്റാനിയോ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. റാണാഘട്ടില്‍ 71 കാരിയായ കന്യാസ്ത്രീ അടുത്തിടെ ബലാൽത്സംഗത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഭീഷണി ഗൗരവമായാണ് പോലീസ് എടുത്തിട്ടുള്ളത്.

സ്‌കൂള്‍ ഉടന്‍ അടച്ചുപൂട്ടണമെന്നാണ് കത്തുകളിലെ ആവശ്യം. അല്ലാത്തപക്ഷം സ്‌കൂളിന് തീവെക്കും. കന്യാസ്ത്രികള്‍ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോയില്ലെങ്കില്‍ ഇവിടുത്തെ പള്ളിയും കത്തിക്കുമെന്നും ഭീഷണിയുണ്ട്.  ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.