മാണി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) ന്റെ പേരിൽ പോസ്റ്റര്‍

single-img
25 March 2015

km-mani.jpg.image_.784.410 ധനമന്ത്രി മാണി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട്  യൂത്ത് ഫ്രണ്ട് (എം) ന്റെ പേരിൽ പോസ്റ്റര്‍. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് കേരള കോണ്‍ഗ്രസ് (എം)ന്റെ യുവജനസംഘടനയാണ് യൂത്ത് ഫ്രണ്ട് (എം)ന്റെ പേരിൽ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. അതേസമയം, പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് യൂത്ത് ഫ്രണ്ട് (എം) വ്യക്തമാക്കി.

കഴിഞ്ഞദിവസം, വയനാട്ടിലെ കല്പറ്റയിലും മാണിക്കെതിരെ പോസ്റ്റര്‍ പതിച്ചിരുന്നു. കെ എം മാണി അടിയന്തിരമായി രാജിവെച്ച് ജനാധിപത്യത്തിന്റെ അന്തസ് ഉയര്‍ത്തണമെന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. കെ കരുണാകരനോട് കാണിക്കാത്ത അനുകമ്പ കോണ്‍ഗ്രസ് നേതൃത്വം എന്തിന് മാണിയോട് കാണിക്കുന്നുവെന്നും കല്പറ്റയിലെ പോസ്റ്ററില്‍ ചോദിക്കുന്നു.