നാവികസേനയുടെ നിരീക്ഷണവിമാനം ഗോവൻ കടലില്‍ തകര്‍ന്നു വീണു

single-img
25 March 2015

navi-flight നാവികസേനയുടെ നിരീക്ഷണവിമാനം ഗോവയ്ക്ക് സമീപം കടലില്‍ തകര്‍ന്നു വീണു. പൈലറ്റടക്കം രണ്ടുപേരെ കാണാതായി. മൂന്നു പേര്‍ ഉണ്ടായിരുന്ന വിമാനത്തില്‍ നിന്ന് ഒരാളെ രക്ഷപ്പെടുത്തി.

ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് ഡോണിയര്‍ വിമാനം ഗോവയില്‍ നിന്ന് 25 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറ് കടലില്‍ തകര്‍ന്നു വീണത്.

കാണാതായ രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ആറു കപ്പലുകളും ചെറുവിമാനങ്ങളും ഉപയോഗിച്ചാണ് നാവികസേന തിരച്ചില്‍ നടത്തുന്നത്.