പാകിസ്താന്‍ ക്രിക്കറ്റ് അന്ത്യശ്വാസം വലിക്കുമെന്ന് പരിശീലകന്‍ വഖാര്‍ യൂനിസ്

single-img
24 March 2015

downloadപാകിസ്താനില്‍ കളിക്കില്ലെന്ന മറ്റ് ടീമുകളുടെ നിലപാട് തുടര്‍ന്നാല്‍ അധികം വൈകാതെ പാകിസ്താന്‍ ക്രിക്കറ്റ് അന്ത്യശ്വാസം വലിക്കുമെന്ന് പരിശീലകന്‍ വഖാര്‍ യൂനിസ്. 2009ല്‍ ലാഹോറില്‍ ശ്രീലങ്കന്‍ ടീമിനുനേരെ ഭീകരാക്രമണം ഉണ്ടായതിനുശേഷം പാകിസ്താന്‍ ഒരു പ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയായിട്ടില്ല.

അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ കഴിയാത്തത് വലിയ തിരിച്ചടിയാണ് പാകിസ്താന് സമ്മാനിച്ചത്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ പാക് ക്രിക്കറ്റ് മരിക്കും. ജൂനിയര്‍ തലത്തില്‍ ഇപ്പോള്‍ നല്ല കളിക്കാരില്ല. അന്താരാഷ്ട്ര മത്സരങ്ങള്‍ ഉണ്ടായാല്‍ മാത്രമേ നല്ല കളിക്കാര്‍ വളര്‍ന്നു വരികയുള്ളൂ എന്നും യൂനിസ് പറഞ്ഞു .

മിസ്ബയും യൂനിസ് ഖാനും വിരമിച്ചാല്‍ വലിയൊരു ശൂന്യതയാണ് ഉണ്ടാവുക.ഐ.സി.സി.യുടെ ചില കടുത്ത നടപടികളും ലോകകപ്പില്‍ പാകിസ്താന് വിനയായതായി വഖാര്‍ പറഞ്ഞു.