ഭാവന സിനിമ നടിയുടെ വേഷത്തിൽ

single-img
24 March 2015

imagesദേശീയ അവാർഡ് ജേതാവ് മല്ലിക സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഭാവന സിനിമാ നടിയുടെ വേഷം അവതരിപ്പിക്കുന്നു. കലൂർ ഡെന്നീസിന്റെ ‘പഴനിയിലെ കനകം’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
യമുനാ ദേവി എന്ന സിനിമാ താരത്തിന്റെ വേഷമാണ് ഭാവന അവതരിപ്പിക്കുന്നത്. യമുനാദേവിയുടെ ഡ്യൂപ്പായ കനകം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായികയായ മല്ലികയാണ്.

 
ഒരു അച്ചടി മാദ്ധ്യമത്തിൽ വന്ന പഴനിയിലെ കനകം എന്ന കഥ തന്നെ വളരെയധികം സ്വാധീനിച്ചെന്നും അങ്ങനെ ഒരു തിരക്കഥാകൃത്തിന്റെ സുഹൃത്തായ തന്റെ ബിസിനസ് പങ്കാളിയുമായി ആലോചിച്ച ശേഷം ഈ കഥ സിനിമയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും മല്ലിക പറഞ്ഞു.

 
കലൂർ ഡെന്നീസാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. പിന്നണിഗായിക മഞ്ജരിയാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റിൽ ആരംഭിക്കും. ഒറ്റപ്പാലം,​ പഴനി,​ ചെന്നൈ എന്നിവിടങ്ങളിലായാകും ചിത്രീകരണം നടക്കുക.