ശീമാട്ടിയുടെ സ്ഥലമേറ്റെടുക്കല്‍ വൈകിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈബി ഈഡന് എംഎല്‍എ
ശീമാട്ടിയുടെ സ്ഥലമേറ്റെടുക്കല്‍ വൈകിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈബി ഈഡല്‍ എംഎല്‍എ
വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ സ്ഥലം കൊച്ചി മെട്രോയ്ക്കായി എത്രയും വേഗം ഏറ്റെടുക്കണമെന്നു ഹൈബി ഈഡന് എംഎല്‍എ. ശീമാട്ടിയുടെ സ്ഥലമേറ്റെടുക്കല്‍ വൈകിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും ഹൈബി പറഞ്ഞു.
പച്ചാളം മേല്‍പ്പാലത്തിനു സ്ഥലം വിട്ടു നല്‍കിയവര്‍ക്കു നല്‍കിയതില്‍ കൂടിയ പരിഗണന ശീമാട്ടിക്കു നല്‍കേണ്ടതില്ലെന്നും ഹൈബി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ വിഷയത്തിന്റെ പല ഘട്ടങ്ങളില്‍ താന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുകയുണ്ടായെന്നും ഹൈബി പറഞ്ഞു.
ഈ വിഷയത്തില്‍ ഒരു തീരുമാനമുണ്ടാവും എന്ന് അദ്ദേഹം എനിക്ക് ഉറപ്പു തന്നിട്ടുണ്ടെന്നും ഹൈബി ഫേസ്ബുക്ക് മപാസ്റ്റില് പറയുന്നു.