66 എ വകുപ്പ് റദ്ദാക്കിയ നടപടി സ്വാഗതാര്‍ഹമാണെന്ന് ഡിജിറ്റല്‍ ന്യൂസ് മീഡിയ ഫെഡറേഷന്‍

single-img
24 March 2015

Sec-66-a-2തിരുവനന്തപുരം: ഐ.ടി. ആക്ടിലെ കരാള വകുപ്പായ 66 എ റദ്ദാക്കിയ സുപ്രിംകോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് ഡിജിറ്റല്‍ ന്യൂസ് മീഡിയ ഫെഡറേഷന്‍ (ഡി.എന്‍.എം.എഫ്) പ്രസിഡന്റ് പി.വി.മുരുകനും സെക്രട്ടറി എസ്. സുള്‍ഫിക്കറും പ്രസ്താവനയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളിലുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായിരുന്നു ആ വകുപ്പ്. വകുപ്പ് എടുത്തുകളയണമെന്ന് സംഘടന നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. ഓണ്‍ലൈന്‍ പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയതിനെതിരെ കേരളത്തില്‍ പോലും പത്രാധിപന്മാരെ ഈ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തതില്‍ സംഘടന പ്രതിഷേധിച്ചിട്ടുള്ളതാണ്.