പഠനത്തിനിടയിലെ നാല്‍പ്പത്തഞ്ച് മിനിറ്റു വരെ നീളുന്ന ചെറുമയക്കം ബുദ്ധിയെ അഞ്ചിരട്ടി ഉത്തേജിപ്പിക്കുമെന്ന് പഠനം

single-img
24 March 2015

iStock_000017171435Small1പഠന സമയത്ത് ഇടയ്‌ക്കൊന്ന് മയങ്ങിപോയാല്‍ ഇനി വിളിച്ചുണര്‍ത്തരുത്.പഠനത്തിനിടയിലെ നാല്‍പ്പത്തഞ്ച് മിനിറ്റു വരെ നീളുന്ന ചെറുമയക്കം ബുദ്ധിയെ അഞ്ചിരട്ടി ഉത്തേജിപ്പിക്കുമെന്ന് പഠനം. മയക്കത്തില്‍ പുതിയതായി പഠിച്ച കാര്യങ്ങളും പ്രധാനപ്പെട്ടവയും ഒരിക്കല്‍ കൂടി ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് കൂടുതല്‍ ഫലപ്രദമാണ്.
ഗവേഷണത്തില്‍ പങ്കെടുത്തവര്‍ക്ക് 90 സാധാരണ വാക്കുകളും പാല്‍, ടാക്‌സി എന്നിങ്ങനെയുള്ള പരസ്പര ബന്ധമില്ലാത്ത വാക്കുകളും പഠിപ്പിച്ചു. ഇതിനു ശേഷം കുറച്ചു പേര്‍ ഡി.വി.ഡി കാണുകയും കുറച്ചു പേരോട് കിടന്നുറങ്ങാനും നിര്‍ദേശിച്ചു.ഉണര്‍ന്നിരുന്നവരേക്കാളേറേ ജോഡി വാക്കുകള്‍ ഉറങ്ങി എണീറ്റവര്‍ക്ക് ഓര്‍മ്മയില്‍ നിന്നെടുത്ത് പറയാന്‍ സാധിച്ചതായി ന്യൂറോ ബയോളജി ഓഫ് ലേണിംഗ് ആന്‍ഡ് മെമ്മറി എന്ന ജേണല്‍ വ്യക്തമാക്കുന്നു.
ജര്‍മ്മനിയിലെ സാര്‍ലാന്റ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഉറങ്ങുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാവുകയും പുതിയതായി പഠിച്ച വസ്തുതകള്‍ മനസിലെത്തുകയും ചെയ്യും.