നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തെ യാത്രാച്ചെലവ് 318 കോടി രൂപ; യാത്രാ ചെലവില്‍ ഒന്നാമന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
24 March 2015

modiadani

ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റ ആദ്യ വര്‍ഷത്തെ മന്ത്രിമാരുടെ യാത്രയ്ക്ക് ചെലവായത് 317 കോടി രൂപ. മുന്‍ യു പി എ സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തെ യാത്രാച്ചെലവ് 258 കോടി രൂപയായിരുന്നു. ഇതില്‍ വിമാനയാത്രയ്ക്ക് ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിതശന്നയാണ്.

രണ്ടാം യു.പി.എ സര്‍ക്കാര്‍ ഭരിച്ച 5 വര്‍ഷത്തില്‍ മന്ത്രിമാരുടെയും, വി.വി.ഐ.പികളുടെയും യാത്രയ്ക്കായി 1500 കോടിയാണ് ചെലവാക്കിയത്. കൂടാതെ 65 കേന്ദ്ര മന്ത്രിമാരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി 14 കോടി രൂപയും ചിലവഴിച്ചിരുന്നു.

2015-16 ബജറ്റില്‍ മന്ത്രിമാരുടെ യാത്രാച്ചെലവിന് 269 കോടി രൂപ വകയിരുത്തിയിട്ടുള്ളതിനാല്‍ യാത്രാ ഇനത്തില്‍ ചെലവ് ഉടന്‍ കുറയില്ലെന്നാണ് സൂചന. പ്രധാനമന്ത്രി കാര്യാലയത്തിലെ ആദ്യ വര്‍ഷത്തെ ചെലവ് 40 കോടി രൂപയാണ്. മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ കാലത്ത് ഇത് 31 കോടി രൂപയായിരുന്നു.