ഗുജറാത്ത് നിയമസഭയില്‍ മദ്യമൊഴിച്ച് പ്രതിഷേധം

single-img
24 March 2015

gujഒരിക്കല്‍കൂടി ജനാധിപ്ത്യത്തിന്‍രെ ശ്രീകോവില്‍ അശുദ്ധമായി. കേരള നിയമസഭയിലെ കൂട്ടതല്ല് വന്‍നാണക്കേട് ഉണ്ടാക്കിയതിന് പിന്നാലെ ഗുജറാത്ത് നിയമസഭയില്‍ മദ്യമൊഴിച്ച് പ്രതിഷേധം

.മദ്യനിരോധനം നടപ്പാക്കിയ ഗുജറാത്തില്‍ നിയമസഭയില്‍ തന്നെ മദ്യം പൊട്ടിച്ചൊഴിച്ചുള്ള പ്രതിഷേധമാണ് കഴിഞ്ഞ ദിവസം നടന്നത്. നിയമസഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ ഇരുന്ന 70കാരനായ ബാബു ശങ്കര്‍ പട്ടേല്‍ എന്ന മുന്‍ അധ്യാപകനാണ് മദ്യം പൊട്ടിച്ചൊഴിച്ച് പ്രതിഷേധിച്ചത് . മദ്യ നിരോധനം വെറും നിയമത്തില്‍ മാത്രമാണെന്നും എന്നാല്‍ സംസ്ഥാനത്ത് മദ്യനിരോദനം കാര്യക്ഷമമല്ലെന്നും അധ്യാപകന്‍ പറയുന്നു . വാറ്റു ചാരായം തന്റെ തലപ്പാവില്‍ ഒളിപ്പിച്ചാണ് അദ്ദേഹം നിയമസഭയില്‍ കടന്നത് . സഭ തുടങ്ങിയതും മദ്യം നടുത്തളത്തിലേയ്ക്ക് വലിച്ചെറിഞ്ഞു . പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു . സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലഘുലേഖകള്‍ അധ്യാപകന്‍ നിയമസഭയില്‍ വിതറി. അപ്രതീക്ഷിതമായ സംഭവത്തില്‍ സഭയിലുണ്ടായിരുന്നവര്‍ ഞെട്ടി .