തെക്കന്‍ ഫ്രാന്‍സില്‍ 148 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു

single-img
24 March 2015

Germanwingsതെക്കന്‍ ഫ്രാന്‍സില്‍ 148 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു. ഫ്രഞ്ച് മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ലുഫ്താന്‍സയുടെ ജര്‍മന്‍ വിങ്‌സ് എയര്‍ലെയിന്‍ സര്‍വ്വീസ് നടത്തുന്ന വിമാനമാണ് തകര്‍ന്നുവീണത്. ബാഴ്‌സലോണയില്‍ നിന്നും ഡുസല്‍ഡോഫിലേക്കുള്ള വിമാനമാണ് ആല്‍പ്‌സ് പര്‍വ്വത നിരകളില്‍ തകര്‍ന്നവീണത്.

142 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദക്ഷിണ ഫ്രാന്‍സിലെ ഗ്രാമത്തില്‍ കണ്ടെത്തിയതായി ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.