ലിഫ്റ്റില്‍ കുരുങ്ങി പ്രതിശ്രുത വധു മരിച്ചു

single-img
24 March 2015

elevator1മുംബൈ: ലിഫ്റ്റില്‍ തലയിടിച്ച് പ്രതിശ്രുത വധു മരിച്ചു. മുംബൈയിലെ മലാഡ് ഈസ്റ്റിലെ ലിഫ്റ്റിലാണ് സംഭവം. ലിഫ്റ്റില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ആലിയ വരാലിയ(23) ആണ് ദാരുണമായി മരിച്ചത്.  ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്നും ലിഫ്റ്റില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ലിഫ്റ്റ് പെട്ടെന്ന് മുകളിലേക്ക് പോകുകയായിരുന്നു.

ഇതിനിടെ ആലിയ ലിഫ്റ്റില്‍ പകുതിയോളം കയറിയിരുന്നു. തല ഭത്തിയില്‍ ഇടിച്ചാണ് അപകടം. ആലിയയോടൊപ്പം മാതാവും ഉണ്ടായിരുന്നു. മാതാവിന്റെ  ബഹളം കേട്ട് ഓടിക്കൂറ്റിയ ആളുകളാണ് ലിഫ്റ്റ് ഓഫാക്കിയത്. നേരിയ ജീവനുണ്ടായിരുന്ന ആലിയയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

സ്ഥലത്തെത്തിയ കുരാര്‍ പോലീസ് അപകടമരണത്തിന് കേസെടുത്തിട്ടുണ്ട്. ആലിയയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം സംസ്‌ക്കരിക്കും. ലിഫ്റ്റ് പരിശോധിക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആലിയയുടെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയാണ് അപകടം. വിവാഹത്തിന് മെഹന്ദി ഇടാനുള്ള ഏര്‍പാടുകള്‍ ചെയ്യാന്‍ മാതാവിനൊപ്പം എത്തിയതായിരുന്നു ആലിയ.