കേരളത്തിന് രണ്ട് മെഗാ ഫുഡ് പാര്‍ക്കുകള്‍ പ്രഖ്യാപിച്ചു

single-img
24 March 2015

food-parkന്യൂഡല്‍ഹി: കേരളത്തിന് കേന്ദ്രസര്‍ക്കാറിന്റെ വക രണ്ട് മെഗാ ഫുഡ് പാര്‍ക്കുകള്‍. പാലക്കാട് കിന്‍ഫ്രയിലും ആലപ്പുഴ കെ.എസ്.ഐ.ഡി.സിയിലുമാവും ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കുക.

കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും കയറ്റുമതിക്കാര്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള ഭക്ഷ്യ സംസ്‌കരണ സൗകര്യങ്ങളാവും മെഗാ ഫുഡ് പാര്‍ക്കില്‍ ഉണ്ടാവുക. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 17 മെഗാ ഫുഡ് പാര്‍ക്കുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.