നിലവിലെ പ്രകടനം ആവര്‍ത്തിച്ചാൽ സെമിയിൽ ഇന്ത്യ ജയിക്കും-ബ്രറ്റ് ലീ

single-img
24 March 2015

Brett-Leeനിലവിലെ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞാൽ സെമിയിലെ വിജയ സാധ്യത ഇന്ത്യക്കാണെന്ന് ബ്രറ്റ് ലീ. ഇന്ത്യയുടെ പേസര്‍ നിരയെ ഏറ്റവും വേഗമേറിയ താരങ്ങളെന്ന് വിശേഷിപ്പിക്കാൻ ലീ മറന്നില്ല. മുഹമ്മദ് ഷമിയേയും ഉമേഷ് യാദവിനേയും മോഹിത് ശര്‍മയേയും ഈ ലോകകപ്പിലെ ത്രിമൂര്‍ത്തികള്‍ എന്നാണ് ഈ മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ വിശേഷിപ്പിച്ചത്.

ഇന്ത്യ ഇതുവരെയുള്ള മല്‍സരങ്ങളില്‍ നേടിയ 70 വിക്കറ്റുകളില്‍ 42 എണ്ണവും നേടിയത് ഈ ത്രിമൂര്‍ത്തികളുടെ ആക്രമണത്തിലാണ് എന്നത് ശ്രദ്ധേയമാണെന്നും ലീ വിലയിരുത്തുന്നു.  മുഹമ്മദ് ഷമിയുടെ പ്രകടനത്തിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കാനും ലീയ്ക്ക് മടിയില്ല.

വിവിധ രീതികളില്‍ നിന്ന് 145 കിലോമീറ്റര്‍ വേഗതയില്‍ വരെ ബോള്‍ ചെയ്യാനുള്ള ഉമേഷ് യാദവിന്റെ കഴിവ് എതിര്‍ ടീമുകള്‍ക്ക് കനത്ത വെല്ലുവിളിയാണെന്നും ലീ പറഞ്ഞു. എന്നാല്‍ തന്റെ മനസ് ഓസ്‌ട്രേലിയയ്‌ക്കൊപ്പമാണെന്ന് ലീ പറഞ്ഞു.