വാര്‍ണര്‍ക്ക് മടിയാണെങ്കില്‍ ഇന്ത്യാക്കാരെ താൻ സ്ലെഡ്ജ് ചെയ്യും- മിച്ചല്‍ ജോണ്‍സണ്‍

single-img
24 March 2015

CRICKET-AUS-ENG-ASHESലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യക്കാരെ സ്ലെഡ്ജ് ചെയ്യാൻ വാര്‍ണര്‍ക്ക് മടിയാണെങ്കില്‍ ആ സ്ഥാനം താനേറ്റെടുക്കാന്‍ തയാറാണെന്ന് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍.  ചീത്ത വിളിയില്‍ മുന്‍പനായ ഡേവിഡ് വാര്‍ണര്‍ ഈ ലോകകപ്പില്‍ നല്ലകുട്ടിയായാണ് കളിക്കുന്നത്.  ‘സ്ലെഡ്ജിങ് കളിയുടെ ഭാഗമാണ്. വാര്‍ണര്‍ക്ക് മടിയാണെങ്കില്‍ ഞാനതു ചെയ്യും’ ജോണ്‍സണ്‍ പറഞ്ഞു.

കഴിഞ്ഞ ഇന്ത്യ ഓസ്‌ട്രേലിയ പരമ്പര പരസ്പരമുള്ള ചീത്തവിളിയില്‍ കുപ്രസിദ്ധി നേടിയിരുന്നു. വാര്‍ണര്‍ക്കു പുറമെ, ഇന്ത്യയുടെ ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, ഇശാന്ത് ശര്‍മ എന്നിവര്‍ക്കും സ്ലെഡ്ജിങ്ങിന്റെ പേരില്‍ പിഴയടക്കേണ്ടി വന്നിരുന്നു.