ഇന്ത്യയിലെ പ്രായം കൂടിയ സ്ത്രീ തൃശ്ശൂരിൽ അന്തരിച്ചു

single-img
24 March 2015

muthaതൃശ്ശൂര്‍: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വനിതയെന്ന റെക്കോര്‍ഡിന് ഉടമയായ കുഞ്ഞന്നം (112) തൃശ്ശൂരിൽ അന്തരിച്ചു. . ചൊവ്വാഴ്ച രാവിലെ ചൂണ്ടലിന് സമീപമുള്ള പാറന്നൂരിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥി മോശമായതിനെത്തുടര്‍ന്ന് തിങ്കളാഴ്ച അവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മെയ് 20 ന് അവരുടെ 113 ാം പിറന്നാല്‍ ആഘോഷിക്കാന്‍ ബന്ധുക്കള്‍ തയ്യാറെടുക്കവെയാണ് മരണപ്പെട്ടത്. സഹോദരന്റെ മകന്‍ ജോസിനൊപ്പമാണ് അവര്‍ താമസിച്ചിരുന്നത്.

1903 മെയ് മാസം നടന്ന ജ്ഞാനസ്‌നാനത്തിന്റെ രേഖകള്‍ ഔവര്‍ ലേഡി ഓഫ് റോസറി ചര്‍ച്ച് അധികൃതര്‍ കൈമാറിയതോടെയാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ കുഞ്ഞന്നത്തിന്റെ പേര് ഉള്‍പ്പെടുത്തിയത്.  ശവസംസ്‌കാരം ബുധനാഴ്ച നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.