ദക്ഷിണ സൂഡാനില്‍ 250 കൂട്ടിപ്പോരാളികളെ കോബ്രാ ഫാക്ഷന്‍ വിട്ടയച്ചു

single-img
24 March 2015

Terroristജനീവ: ദക്ഷിണ സൂഡാനില്‍ 250 കൂട്ടിപ്പോരാളികളെ വിമത സായുധ സംഘനയായ കോബ്രാ ഫാക്ഷന്‍ വിട്ടയച്ചു. ഇതിൽ നാല് പെണ്‍കുട്ടികള്‍ ഉള്‍പ്പെടും.

അടുത്ത ദിവസങ്ങളില്‍ ഇവര്‍ 400 കൂട്ടികളെ കൂടി വിട്ടയക്കുമെന്ന് അറിയിച്ചതായി യുണിസെഫ് വ്യക്തമാക്കി. യുഎന്‍ വക്താവായ ഫര്‍ഹാന്‍ ഹഖാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ദക്ഷിണ സുഡാനിലെ കോബ്ര ഫ്രാക്ഷന്‍ 3000 കുട്ടിപ്പോരാളികള്‍ എന്തിനും സജ്ജരായിട്ടുള്ളതായി യുണിസെഫിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരും വിമത സംഘടനയായ കോബ്രാ ഫാക്ഷനും തമ്മില്‍ നടന്ന സമധാന ചര്‍ച്ചകള്‍ക്ക് ശേഷം ഇത് മൂന്നാം തവണയാണ് സംഘടന കൂട്ടികളെ വിട്ടയക്കുന്നത്.