പെഷാവര്‍ സ്കൂള്‍ ആക്രമണത്തിന്‍െറ സൂത്രധാരൻ മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി അഭ്യൂഹം

single-img
24 March 2015

Mullahഇസ്ലാമാബാദ്: പെഷാവര്‍ സ്കൂള്‍ ആക്രമണത്തിന്‍െറ സൂത്രധാരൻ തഹ്രീകെ ഇ താലിബാന്‍ നേതാവ് മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച അവസാനം ഖൈബര്‍ ഗോത്ര മേഖലയില്‍ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഗുരുതര പരിക്കേറ്റാണ് മരണമെന്നാണ് പാക് സൈന്യം സംശയിക്കുന്നത്.

വ്യോമാക്രമണത്തില്‍ 80 ഓളം തീവ്രവാദികള്‍ മരിക്കുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നതായി പാക് സൈന്യം വ്യക്തമാക്കുന്നു.

ആക്രമണങ്ങളില്‍ ഏഴു പാക് പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു. അതേസമയം മുല്ല ഫസലുല്ല മരിച്ചെന്ന വാര്‍ത്തകള്‍ താലിബാന്‍ വക്താവ് നിഷേധിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വക്താവ് പറഞ്ഞു. 154 പേരുടെ മരണത്തിനിടയാക്കിയ പെഷാവര്‍ സ്കൂള്‍ ആക്രമണത്തിനിടെ അക്രമികളുമായി ‘റേഡിയോ മുല്ല’ എന്നറിയപ്പെടുന്ന മുല്ല ഫസലുല്ല ബന്ധപ്പെട്ടിരുന്നതായി നേരത്തേ കണ്ടത്തെിയിരുന്നു.