സെക്രട്ടറിയേറ്റിന്‌ മുന്നില്‍ യൂത്ത്‌ ഫ്രണ്ട്‌(എം)-വി.എസ്‌.ഡി.പി. സംഘര്‍ഷം

single-img
23 March 2015

download (3)സെക്രട്ടറിയേറ്റിന്‌ മുന്നില്‍ യൂത്ത്‌ ഫ്രണ്ട്‌(എം)-വി.എസ്‌.ഡി.പി. സംഘര്‍ഷം. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിന്റെ കോലം കത്തിക്കുന്നതിനുള്ള യൂത്ത്‌ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ ശ്രമം വി.എസ്‌.ഡി.പി. പ്രവര്‍ത്തകര്‍ തടഞ്ഞതാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ പോലീസ്‌ പ്രവര്‍ത്തകരെ പിരിച്ചുവിട്ടു.
അതേസമയം തൊടുപുഴയില്‍ യൂത്ത്‌ ഫ്രണ്ട്‌ എം പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്റെ കോലം കത്തിച്ചു. ജോര്‍ജിന്റെ പ്രസ്‌താവനയ്‌ക്ക് എതിരെ യൂത്ത്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ്‌ കോലം കത്തിച്ചത്‌.