അവധിക്കാല യാത്ര തിരക്ക് :സാന്ദ്രഗച്ചിയില്‍ നിന്ന് എറണാകുളത്തേക്ക് പ്രത്യേക തീവണ്ടികള്‍ ഓടിക്കും

single-img
23 March 2015

trainഅവധിക്കാല യാത്ര തിരക്ക് കുറയ്ക്കാന്‍ സാന്ദ്രഗച്ചിയില്‍ നിന്ന് എറണാകുളത്തേക്ക് എപ്രില്‍ 4,11,18,25,മെയ് 2,9,16,23,30, ജൂണ്‍ 6,13,20,27 തീയ്യതികളില്‍ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് പ്രതിവാര പ്രത്യേക തീവണ്ടികള്‍ ഓടിക്കുമെന്ന് ദക്ഷിണ റെയില്‍വെ .

സാന്ദ്രഗച്ചിയില്‍ നിന്ന് ശനിയാഴ്ചകളില്‍ വൈകീട്ട് 5.30ന് തിരിക്കുന്ന പ്രത്യേക തീവണ്ടികള്‍ തിങ്കളാഴ്ച രാവിലെ ആറിന് എറണാകുളത്തെത്തും.ഭൂവനേശ്വര്‍,വിശാഖപട്ടണം,വിജയവാഡ, എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

ചൊവ്വാഴ്ച റിസര്‍വേഷന്‍ ആരംഭിക്കും.ആലുവ,തൃശൂര്‍,പാലക്കാട്,കോയമ്പത്തൂര്‍,ഈറോഡ്,എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ടാകും.