ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡി കെ രവിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി ബി ഐക്ക് വിട്ടു

single-img
23 March 2015

download (2)ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡി കെ രവിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി ബി ഐക്ക് വിട്ടു. കേസില്‍ സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയെ അറിയിച്ചു.

സൗത്ത് ഈസ്റ്റ് ബെംഗളൂരുവിലെ താമസ സ്ഥലത്ത് മാര്‍ച്ച് 16 നാണ് ഡി കെ രവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഐ എ എസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രവിയുടെ കുടുംബം രംഗത്തുവന്നിരുന്നു.