ബാർ കോഴ: ധനമന്ത്രി കെ.എം.മാണിയെ വഴിയിൽ തടയും :എൽ ഡി എഫ്

single-img
23 March 2015

CPM_flags2008_0ബാർ കോഴ കേസിൽ ധനമന്ത്രി കെ.എം.മാണിയ്ക്കെതിരെ പ്രതിഷേധ പരിപാടികൾ കൂടുതൽ ശക്തമാക്കാൻ ഇടതുമുന്നണി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മാണിയെ വഴിയിൽ തടയാനും പരിപാടികൾ ബഹിഷ്കരിക്കാനും ഇടതുമുന്നണി തീരുമാനിച്ചു.

 
ഏപ്രിൽ 6,7,9 തീയതികളിൽ ജില്ലാ തലത്തിൽ ജാഥകൾ സംഘടിപ്പിക്കും. മാണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 22ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലകളിൽ കളക്ടറേറ്റുകൾക്ക് മുന്പിലും ഉപരോധം നടത്താനും ഇന്ന് നടന്ന യോഗത്തിൽ തീരുമാനമായി.

മാണിയുടെ ബജറ്റ്​ അവതരണം കോടതിയില്‍ ചോദ്യം ചെയ്യാനും എല്‍.ഡി.എഫ്​ തീരുമാനിച്ചു. ഒഴിവു വരുന്ന രാജ്യസഭാ സീറ്റീൽ ജയം ഉറപ്പുള്ളതിൽ സി.പി.എം മത്സരിക്കും. രണ്ടാമത്തെ സീറ്റ് സി.പി.ഐയ്ക്ക് നൽകാനും ധാരണയായിട്ടുണ്ട്.