ശശികപൂറിന് ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം

single-img
23 March 2015

rishikapoor759ശശികപൂറിന് ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം. ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് അവാര്‍ഡ് .മൂന്ന്‌ തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്‌. 2011ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു.

 
ബാലതാരമായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ശശികപൂര്‍ 60 കളോടെ മുന്‍നിര താരമായി വളര്‍ന്നു. 160 ചിത്രങ്ങളില്‍ അഭിനയിച്ച ശശികപൂറിന് ന്യൂഡല്‍ഹി ടൈംസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. 12 ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1998ല്‍ പുറത്തിറങ്ങിയ ജിന്നയാണ്‌ അവസാനം അഭിനയിച്ച ചിത്രം. ചലച്ചിത്ര നിര്‍മ്മാണ രംഗത്തും അദ്ദേഹം മികവു തെളിയിച്ചു.