ഉണ്ണിത്താന്റെ നിയമനത്തിൽ പ്രതിഷേധം : ഇടവേള ബാബുവും ,മണിയൻ പിള്ള രാജുവും ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചു

single-img
23 March 2015

imagesരാജ്‌മോഹൻ ഉണ്ണിത്താനെ ചലച്ചിത്ര വികസന കോർപറേഷന്റെ ചെയർമാനായി നിയമിച്ചതിൽ പ്രതിഷേധിച്ച് സംഘടനയുടെ ഡയറക്ടർ ബോർഡിൽ നിന്ന് ഇടവേള ബാബുവും നടൻ മണിയൻ പിള്ള രാജു, നടി കാലടി ഓമന എന്നിവർ രാജിവച്ചു. എന്നാൽ ബുധനാഴ്ച രാജ്മോഹൻ ഉണ്ണിത്താൻ ചുമതലയേൽക്കുമെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം സർക്കാരുമായി ഇനി സഹകരിക്കില്ല . സർക്കാരിന്റെ പരിപാടികൾ സിനിമ പ്രവർത്തകർ ബഹിഷ്കരിക്കും. സർക്കാരിനു വേണ്ടി സൗജന്യമായി അഭിനയിച്ച പരസ്യങ്ങൾ പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഇടവേള ബാബു പറഞ്ഞു.