ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ നിന്നു വി.എസിന്റെ പ്രസംഗം ഒഴിവാക്കി

single-img
19 March 2015

vs22_4വ്യാഴാഴ്ച നടന്ന ഇ.എം.എസ് അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗം ഒഴിവാക്കിയാണ് വി.എസിനെ പാര്‍ട്ടി വീണ്ടും അവഗണിച്ചത്. കഴിഞ്ഞ 16 വര്‍ഷമായി സിപിഎം സംസ്ഥാന സെക്രട്ടറിയും വി.എസും സമ്മേളനത്തില്‍ പ്രസംഗിക്കുകയെന്നതായിരുന്നു പതിവ്.

പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, എം.എ ബേബി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പിണറായി ഉള്‍പ്പടെയുള്ള നേതാക്കള്‍ വേദിയില്‍ ഉണ്ടായിരുന്നെങ്കിലും അനുസ്മരണ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ മാത്രമെ പ്രസംഗിക്കുകയുള്ളുവെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചത്.

നിയമസഭാ വളപ്പിലെ ഇം.എസ്.എസ് പ്രതിമയ്ക്ക് മുന്നിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇം.എം.എസിന്റെ പ്രതിമയ്ക്ക് മുന്നില്‍ രക്തപുഷ്പങ്ങള്‍ വി.എസ് ഉള്‍പ്പടെ അര്‍പ്പിച്ചെങ്കിലും കോടിയേരിയല്ലാതെ മറ്റാരും പ്രസംഗിച്ചില്ല.