ഡല്‍ഹിക്ക് പുറമേ മറ്റു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആംആദ്മി തീരുമാനം

single-img
18 March 2015

AAPഡല്‍ഹിയില്‍ വന്‍ വിജയം നേടിയതിനു പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിജയത്തേര് ശതളിക്കാന ആംആദ്മി തയ്യാറായിക്കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരശഞ്ഞടുപ്പുകളിലും മത്സരിക്കാന്‍ ആംആദ്മി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തീരുമാനമായി.

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയില്‍ കൂടിയ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഡല്‍ഹിയില്‍ മാത്രം അടുത്ത അഞ്ച് വര്‍ഷത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്ന കേജരിവാളിന്റെ നിര്‍ദ്ദേശത്തിനെതിരെ ചില മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നതോടെയാണ് മുന്‍തീരുമാനത്തില്‍ മാറ്റമുണ്ടായത്.

യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷനും നേതൃത്വം നല്‍കുന്ന മറുപക്ഷമാണ് ഈ ഒരു തീരുമാനത്തിന് വേണ്ടി വാദിച്ചത്. അതേസമയം, തീരുമാനം സ്വാഗതാര്‍ഹമെന്ന് യോഗേന്ദ്രയാദവ് പ്രതികരിച്ചു.