തന്റെ ഔദ്യോഗിക വസതിയിലെ എ.സി നീക്കം ചെയ്യാന്‍ കെജരിവാള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി

single-img
18 March 2015

kejriwal-aap-confusedതാന്‍ സാധാരണക്കാരനാണെന്നും അതിനാല്‍ തന്നെ തന്റെ ജീവിതവും സാധരണഗതിയില്‍ തന്നെയാണെന്നും ഒന്നുകൂടി ഉറപ്പിച്ചുകൊണ്ട് ഡെല്‍ഹി മുഖ്യമന്ത്രിയെന്ന നിയില്‍ തനിക്ക് അനുവദിച്ച ഔദ്യോഗിക വസതിയില്‍ എസി വേണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ വസതിയായി കെജരിവാള്‍ തെരഞ്ഞെടുത്ത വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലെയിനിലുള്ള 6ഫ്‌ലാഗ്സ്റ്റാഫ് റോഡ് വസതിയിലേക്ക് താമസം മാറുന്നതിന് മുന്നോടിയായി വീട്ടിലെ എയര്‍ കണ്ടീഷണറുകള്‍ എടുത്തുമാറ്റാന്‍ കെജ്രിവാള്‍ പിഡബ്ല്യുഡി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് സ്പീക്കറായിരുന്ന പ്രേം സിങാണ് ഇവിടെ അവസാനമായി താമസിച്ചത്. വീട്ടില്‍ നാല് കിടപ്പുമുറികളും രണ്ട് മുറ്റവും രണ്ട് സെര്‍വന്റ് ക്വാര്‍ട്ടേഴ്‌സും ഉള്‍പ്പെടുന്നുണ്ട്.

വീട്ടിലെ എയര്‍ കണ്ടീഷനറുകള്‍ നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും അവ നീക്കിയാലുണ്ടാകുന്ന വലിയ ഹോളുകള്‍ ജനലുകള്‍ ഘടിപ്പിച്ചും മറ്റും വണ്ടും നിര്‍മ്മിക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മാത്രമല്ല അറ്റക്കുറ്റ പണികള്‍ക്കായി കൂടുതല്‍ പണമോ സമയമോ ചെലവഴിക്കരുതെന്നും കെജരിവാള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഔദ്യോഗികവസതി പെയിന്റടിക്കേണ്ടെന്നും കെജരിവാള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍േേദ്ദശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം രണ്ട് ദിവസത്തിനകം വീട് താമസയോഗ്യമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.