സച്ചിന്റെ നൂറാം സെഞ്ച്വറി നേട്ടത്തിന് ഇന്ന് മൂന്ന് വയസ്സ്

single-img
16 March 2015

sachinക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറുടെ സെഞ്ച്വറി ശേഖരം സെഞ്ചവറി തികഞ്ഞിട്ട് ഇന്ന് മൂന്ന് വര്‍ഷം. ബംഗ്ലാദേശിനെതിരെ ധാക്കയില്‍ ഏഷ്യാ കപ്പിലായിരുന്നു സച്ചിന്‍ ആ ചരിത്രനേട്ടം സ്വന്തമാക്കിയത്. സച്ചിന്റെ കരിയറിലെ 49ാം ഏകദിന സെഞ്ച്വറിയായിരുന്നു അത്.

ചരിത്രനേട്ടം തികച്ച മത്സരത്തില്‍ പക്ഷേ ഇന്ത്യ തോല്‍ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ സച്ചിന്റെ 147 പന്തില്‍ നിന്നുള്ള 114 റണ്‍സിന്റെ ബലത്തില്‍ 289 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശ് അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തി ഈ ലക്ഷ്യം നാലു പന്ത് ശേഷിക്കെ സ്വന്തമാക്കി.

സച്ചിന്‍ ഏകദിനത്തില്‍ തന്റെ 49ാം സെഞ്ച്വറി നേടിയത് ഏകദേശം ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 2011 മാര്‍ച്ച് 20ന് നാഗ്പുരില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 111 റണ്‍സായിരുന്നു ഇതിന് മുന്‍പുള്ള സച്ചിന്റെ ഏകദിനത്തിലെ സെഞ്ച്വറിനേട്ടം. ഏകദിനത്തില്‍ 49 ഉം ടെസ്റ്റില്‍ 51 ഉം സെഞ്ച്വറിയാണ് ഇന്ത്യയുടെ സ്വന്തം മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം.