എത്ര എം.എല്‍.എമാരെ സസ്‌പെന്റ് ചെയ്താലും മാണി രാജിവെയ്ക്കുന്നതുവരെ സമരം തുടരുമെന്ന് കോടിയേരി

single-img
16 March 2015

KODIYERI_BALAKRISHNANഎത്ര എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്താലും മാണിയുടെ രാജിയോടു കൂടിയേ സമരം അവസാനിക്കുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഴിമതിക്കെതിരായ സമരം തുടരുമെന്നും കോടിയേരി പറഞ്ഞു.

സര്‍ക്കാര്‍ ഒസഭ നിര്‍ത്തിവച്ച് ളിച്ചോടിയെന്നും കോടിയേരി ആരോപിച്ചു. ഏകപക്ഷീയമായ നടപടിയാണിതെന്നും തുടര്‍ സമര പരിപാടികള്‍ യോഗംചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധം വരും ദിവസങ്ങളില്‍ കേരളത്തില്‍ ആളിപ്പടരുമെന്നും കോടിയേരി സൂചിപ്പിച്ചു.