എല്ലയ്‌പ്പോഴുമെന്നപൊലെ കൊന്തയ്ക്കും മെഴുകുതിരിക്കും ഇത്തവണയും നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നുള്ളത് ഭാഗ്യമാണെന്ന് ജോയ് മാത്യു

single-img
14 March 2015

joy-mathew-1

എല്ലയ്‌പ്പോഴുമെന്നപൊലെ കൊന്തയ്ക്കും മെഴുകുതിരിക്കും ഇത്തവണയും നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നുള്ളത് ഭാഗ്യമാണെന്ന് നടനും സംവിധായകനുമായ ജോയ്മാത്യു. നമ്മുടെ ജനപ്രതിനിധികള്‍ ആദ്യമായി മേലനങ്ങി പണിയെടുക്കുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടായെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഭരണ പ്രതിക്ഷ എം.എല്‍.എമാരെ ജോയ് മാത്യു കണക്കിന് വിമര്‍ശിക്കുന്നുമുണ്ട്. മാണിയുടെ ബജറ്റ് സാധരാണക്കാരന്റെ ചട്ടിയില്‍ കൈയിട്ട് വാരുന്നതാണെന്നും ജോയ് മാത്യു വിമര്‍ശിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘അങ്ങിനെ നമ്മുടെ ജനപ്രതിനിധികള്‍ ആദ്യമായി മേലനങ്ങി പണിയെടുക്കുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടായി. പൊരിഞ്ഞ അടി കാണാമെന്നു കരുതി കാത്തിരുന്നപ്പോള്‍ വെറും ഉന്തും തള്ളും മാത്രം വിളമ്പി ചാനലുകാര്‍ പ്രേക്ഷകരെ ചതിച്ചു. കാലം മാറിയത് അറിയാതെ ഇപ്പോഴും പൊതുമുതല്‍ തച്ചു തകര്‍ക്കുന്നതാണ് വിപ്ലവം എന്ന് വിശ്വസിക്കുന്ന പ്രാകൃത വിപ്ലവകാരികള്‍ ഒരു വശത്ത്, ഉളുപ്പില്ലായ്മയുടെ അഹങ്കാരവുമായി ബജറ്റ് അവതരണം എന്തോ ഭയങ്കര ചരിത്ര സംഭവമായി താങ്ങിക്കൊണ്ടു നടക്കുന്നവര്‍ മറുവശത്ത്. സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്ന അരി, ഗോതമ്പ്, എന്തിന് വെളിച്ചെണ്ണയ്ക്ക് പോലും നികുതി ചുമത്തുന്ന ഈ സാമ്പത്തിക വിദഗ്ദ്ധന്റെ ബജറ്റ് കേട്ടാല്‍ത്തന്നെ ഏതു സാധാരണക്കാരനും അത് കത്തിച്ചുകളയുമെന്നിരിക്കെ എന്തിനീ വിപ്ലവ കലാപരിപാടി നടത്തി പൊതുജന വിരോധം വാങ്ങിവെക്കണം? (ഭാഗ്യം , എല്ലയ്‌പ്പോഴുമെന്നപൊലെ കൊന്തയ്ക്കും മെഴുകുതിരിക്കും ഇത്തവണയും നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല ).’