വിലകുറഞ്ഞ രാഷ്ട്രീയത്തിന് മുമ്പില്‍ തോറ്റത് ജനാധിപത്യം, മാധ്യമങ്ങളെ പുരകത്തുമ്പോള്‍ വാഴവെട്ടരുത്

single-img
13 March 2015

10570505_370841129776939_1090584842071242560_nഇവിടെയൊരു ശുദ്ധികലശം ആവശ്യമായിരിക്കുന്നു. കാരണം ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കണ്ടത് അശുദ്ധി വിളിച്ചുപറയുന്ന സംഭവങ്ങളായിരുന്നു. നിയമസഭയില്‍ നേതാക്കള്‍ പരസ്പരം കടിപിടി കൂടിയപ്പോള്‍ തോറ്റത് രാജ്യത്തെ നയിക്കുന്ന ജനാധിപത്യസംവിധാനമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലേക്ക് തങ്ങള്‍ തിരഞ്ഞെടുത്തത് ചെകുത്താന്‍മാരെയാണോ എന്ന് ജനത്തിന് അറിയാതെ തോന്നിപ്പോയ നിമിഷം.16411_664670

യഥാര്‍ത്ഥത്തില്‍ കെ.എം മാണിയുടെ ബജറ്റ് അവതരണം കടിപിടിയായി മാറുന്ന കാഴ്ചയാണ് നിയമസഭയില്‍ കാണാന്‍ കഴിഞ്ഞത്. പ്രതിപക്ഷവും ഭരണപക്ഷവും ആരോടോ വാശി തീര്‍ക്കുന്നതുപോലെ. രാഷ്ട്രീയ കുപ്പായമിട്ട കോമാളികളെ പോലെ അവര്‍ ഉറഞ്ഞുതുള്ളിയപ്പോള്‍ എല്ലാം ഒരു ചന്തയ്ക്ക് സമാനം. അങ്ങനെ നാണംകെട്ട രാഷ്ട്രീയത്തിനൊടുവില്‍ നിയമസഭയില്‍ ഒരു തെരുവ് യുദ്ധത്തിന് സമാനമായ അന്തരീക്ഷവും സംജാതമായി.10688229_10152708917616404_6915918937357157651_o (1)

മാണി ബജറ്റ് അവതരിപ്പിക്കുമെന്ന് ഭരണപക്ഷവും അതിന് അനുവദിക്കില്ലെന്ന് പ്രതിപക്ഷവും വാശിപിടിച്ചപ്പോള്‍ നിയമസഭയില്‍ കൈയാങ്കളിയും കൂക്കുവിളികളും ആര്‍പ്പുവിളികളും തല്ലിതകര്‍ക്കലും കുഴഞ്ഞുവീഴ്ചയിലും വരെ എത്തി കാര്യങ്ങള്‍. അപ്പോഴും സഭയില്‍ മാന്യത കൈവിടാതെ ഒരാള്‍ മാത്രമുണ്ടായിരുന്നു. കീഴൂട്ട് ബാലകൃഷ്ണപിള്ള മകന്‍ കെ.ബി ഗണേഷ്‌കുമാര്‍. ഒരു ചലച്ചിത്രനടന്‍കൂടിയായ ഗണേഷ്‌കുമാര്‍ പോലും സഭയിലെ നാടകീയ രംഗങ്ങള്‍ കണ്ട് അമ്പരന്നിട്ടുണ്ടാകും. കാരണം സഭയില്‍ പ്രതിപക്ഷ ഭരണപക്ഷ എംഎല്‍എ മാര്‍ അഭിനയിച്ചു അരങ്ങുതകര്‍ക്കുകയല്ലേ ചെയ്തത്.

ഇന്ന് നിയമസഭയില്‍ കണ്ട നാടകീയ രംഗങ്ങളില്‍ പ്രതിപക്ഷ ഭരണപക്ഷ എംഎല്‍എ മാര്‍ക്ക് ഒരുപോലെ ഉത്തരവാദിത്വമുണ്ട്. സഭയില്‍ തമ്മില്‍തല്ലാന്‍ കാട്ടിയ ആവേശം പ്രവര്‍ത്തനങ്ങളില്‍ കാട്ടിയിരുന്നെങ്കില്‍ കേരളത്തിലെ നൂറ്റിനാല്‍പത് നിയമസഭാ മണ്ഡലങ്ങളും എന്നേ രക്ഷപ്പെട്ടുപോയേനെ. യഥാര്‍ത്ഥത്തില്‍ എംഎല്‍.എ മാരുടെ അതിരുകടന്ന ആവേശം പുറത്തുകാത്തുനിന്ന അണികളില്‍ അക്രമത്തിന്റെ വിത്തുവിതയ്ക്കുകയായിരുന്നു. അത് നിയമസഭയ്ക്കുള്ളിലും തെരുവിലും യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

11070516_447751088705581_1257977645555215806_nജനാധിപത്യത്തിന്റെ നാലാം തൂണെന്നാണ് മാധ്യമങ്ങളുടെ വിളിപ്പേര്. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പത്ര-ദൃശ്യമാധ്യമങ്ങള്‍ ആ പ്രസ്ഥാനത്തിന് ഒത്താശപാടുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇന്ന് അനന്തപുരിയില്‍ കണ്ട നിറകെട്ട രാഷ്ട്രീയ വടംവലിക്ക് ചില നിഷ്പക്ഷ ദൃശ്യ മാധ്യമങ്ങളും ഒത്താശപാടി എന്നത് ജനാധിപത്യത്തിന് കളങ്കം തന്നെയാണ്. പല മാധ്യമങ്ങളും അവര്‍ക്ക് ഈ സമരത്തില്‍ എന്തോ ലക്ഷ്യമുള്ളതുപോലെയാണ്screen-15.55.16[13.03.2015] വാര്‍ത്തകള്‍ നിറംചാലിച്ച് നല്‍കിയത്. മാധ്യമധര്‍മ്മം മറന്നുള്ള ചില മാധ്യമങ്ങളുടെ കപടനീക്കം ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു എന്ന് ഇന്നത്തെ സംഭവവികാസങ്ങള്‍ കണ്ടാല്‍ വ്യക്തമാകും.

എന്തായാലും ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയാണ് അനന്തപുരിയില്‍. ഇനിയും വരും ദിവസങ്ങളില്‍ തലസ്ഥാനനഗരം പല രാഷ്ട്രീയനീക്കങ്ങള്‍ക്കും വേദിയാകും.ജനാധിപത്യസംവിധാനത്തെ മുറുകെപ്പിടിക്കുന്ന ഒരു നാട്ടില്‍ പ്രതിഷേധവും സമരവുമൊക്കെ ആവശ്യമാണ്. എന്നിരുന്നാലും ഈ നെറികെട്ട രാഷ്ട്രീയപ്രവര്‍ത്തനത്തിന് എന്നാകും അറുതി ഉണ്ടാവുക എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.