ബജറ്റ് ദിനത്തില്‍ പള്ളിയില്‍ പോകുന്ന മാണി പതിവിന് വിരുദ്ധമായി ഇന്ന് പള്ളിയില്‍ പോയി; ഇന്ന് കഴിയുന്നത് നിയമസഭയ്ക്ക് സമീപമുള്ള ഡെപ്യൂട്ടി സ്പീക്കറുടെ വസതിയില്‍
12 March 2015
പ്രതിപക്ഷത്തിന്റെ ഉപരോധം നേരിടുന്നതിനായി ധനമന്ത്രി കെ.എം മാണിയും ഒരുക്കത്തില്‍. ബജറ്റ് ദിനത്തില്‍ പള്ളിയില്‍ പോകാറുണ്ടായിരുന്ന മാണി പതിവ് തെറ്റിച്ച് ഇന്ന് പള്ളിയില്‍ പോയി. പാളയം സെന്റ് ജോസഫ് പള്ളിയിലാണ് മാണി ഇന്ന് രാവിലെ പോയത്.
അതുപോലെ ബജറ്റ് അവതരണത്തിനായി കെ.എം. മാണി ഇന്ന് നിയമസഭയില്‍ തങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭയ്ക്ക് സമീപമുള്ള ഡെപ്യൂട്ടി സ്പീക്കറുടെ വസതിയിലാകും മാണി തങ്ങുക.
ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷവും യുവമോര്‍ച്ചയും സംഘടിപ്പിച്ചിരിക്കുന്ന സമര പരിപാടികളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസാണ് മന്ത്രിസഭയ്ക്ക് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.