യു.എ.ഇ സെന്‍ട്രല്‍ ബാങ്കില്‍ നിരവധി തൊഴിലവസരങ്ങള്‍; രാജ്യത്തിന് പുറത്തു നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം

single-img
11 March 2015

1198322020

യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകള്‍. രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ക്കും ജോലിക്കായി അപേക്ഷിക്കാം. അപേക്ഷകള്‍ മാര്‍ച്ച് 31 വരെ സ്വീകരിക്കും.

റിസര്‍ച്ച് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, റിസ്‌ക് മാനേജ്‌മെന്റ്, മോണിറ്ററി ആന്‍ഡ് റിസേര്‍വ് മാനേജ്‌മെന്റ്, ഇന്റേണല്‍ ഓഡിറ്റ്, ലീഗല്‍ അഫേഴ്‌സ്, ബാങ്കിംഗ് സൂപ്പര്‍വിഷന്‍, ഐ.ടി, എച്ച്.ആര്‍, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡിവിഷന്‍, സ്ട്രാറ്റജി ആന്‍ഡ് ഓര്‍ഗനൈസേഷന്‍ എക്‌സലന്‍സ്, ആന്റിമണി ലോണ്ടറിംഗ് ആന്‍ഡ് സസ്പീഷ്യസ് കേസസ് യൂണിറ്റ്, അഡ്മിനിസ്‌ട്രേഷന്‍ അഫയേഴ്‌സ് ഡിവിഷന്‍ എന്നീ വിഭാഗങ്ങളിലേക്കാണ് അവസരങ്ങള്‍.

സെന്‍ട്രല്‍ ബാങ്കിന്റെ ആസ്ഥാനം അബുദാബിയിലാണ്. രാജ്യത്തെ പ്രധാന നഗരങ്ങളായ ദുബായ്, ഷാര്‍ജ, റാസ് അല്‍ ഖയ്മ, ഫുജൈറ, അല്‍എയ്ന്‍ എന്നിവിടങ്ങളിലാണ് ബാങ്കിന്റെ ബ്രാഞ്ചുകള്‍.

വിശദവിരങ്ങള്‍ക്ക് ഇവിടെ സന്ദര്‍ശിക്കുക