കേന്ദ്രത്തിന്റെ പ്രത്യേക കടാശ്വാസ പദ്ധതിക്കായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

single-img
10 March 2015

mamataബംഗാളിന് കേന്ദ്രത്തിന്റെ പ്രത്യേക കടാശ്വാസ പദ്ധതി ആവശ്യപ്പെടാനാണ് പ്രധാനമന്ത്രിയെ കണ്ടതെന്നും അക്കാര്യം പരിശോധിക്കാമെന്ന് പ്രധാനമന്ത്രിയില്‍ നിന്നും മറുപടി ലഭിച്ചതായും കൂടിക്കാഴ്ചക്ക് ശേഷം മമത ബാനര്‍ജി പറഞ്ഞു. എന്നാല്‍, കടാശ്വാസ പദ്ധതി സംബന്ധിച്ച് മോദി പ്രത്യേകിച്ച് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

പുതിയ കേന്ദ്രസര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മുതല്‍ നരേന്ദ്രമോദിയുമായി അകന്നു കഴിയുകയായിരുന്നു മമതാ ബാനര്‍ജി. ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ പോലും മമത പങ്കെടുത്തിരുന്നില്ല. മോദിയുമായി രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ മുഖാമുഖം വന്നെങ്കിലും കാണാത്ത ഭാവത്തില്‍ നടന്ന മമത രാഷ്ട്രീയതലങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.