കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പെട്രോള്‍- ഡീസല്‍വില കുറച്ചുവെന്ന് പറഞ്ഞ് യാത്രാക്കൂലിയും ചരക്കുകൂലിയും കുറയ്ക്കാത്ത കേരള സര്‍ക്കാരിനെതിരെ ബി.ജെ.പിയുടെ റോഡ് ഉപരോധം

single-img
6 March 2015

BJP

കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പെട്രോള്‍- ഡീസല്‍വില കുറച്ചുവെന്ന് പറഞ്ഞ് യാത്രാക്കൂലിയും ചരക്കുകൂലിയും കുറയ്ക്കാത്ത കേരള സര്‍ക്കാരിനെതിരെ ബി.ജെ.പിയുടെ റോഡ് ഉപരോധം. ഇക്കഴിഞ്ഞ മൂന്നാം തിയതിയാണ് ബി.ജെ.പി ഇത്തരത്തില്‍ സംസ്ഥാനവ്യാപകമായി റോഡുപരോധം നടത്താന്‍ പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ ഫെബ്രുവരി 28ന് കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരിപ്ിച്ചതിന് തൊട്ടുപിന്നാലെ പെട്രോള്‍- ഡീസല്‍ വിലയും വര്‍ദ്ധിപ്പിക്കുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പേ യാത്രക്കൂലി- ചരക്ക് കൂലി വര്‍ദ്ധനവിനെതിരെ സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യാനിരുന്ന ബി.ജെ.പി മനതൃത്വത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം ഒരു കനത്ത അടിയായി.

ഇന്ധന വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കാരണം ഭൂരിഭാഗം കമ്മിറ്റികളും സമരം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ചില കമ്മിറ്റികള്‍ സമരം ഏറ്റെടുത്ത് നടപ്പാക്കി. പക്ഷേ ഉപരോധത്തിന്റെ ഭാഗമായി സംസാരിച്ചവരില്‍ ഒരാളും കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില വര്‍ദ്ധനവിനെപ്പറ്റി സൂചിപ്പിച്ചില്ല എന്നുള്ളതാണ് വാസ്തവം.