ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാൻ ഡി.ജി.പി ഇടപ്പെട്ടുവെന്ന് ചീഫ് വിപ്പ് പി.സി.ജോർജ്

single-img
5 March 2015

download (3)ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാൻ ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം ഇടപ്പെട്ടുവെന്ന് ചീഫ് വിപ്പ് പി.സി.ജോർജ് . ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ വിവാദ വ്യവസായി നിസാമിനെ രക്ഷിക്കാൻ ഡി.ജി.പി ശ്രമിച്ചു. നിസാമിന്റെ ഭാര്യയെ ചോദ്യം ചെയ്യാതിരിക്കാനും ഡി.ജി.പി ഇടപെട്ടു.

 
ഇതിന്റെയെല്ലാം തെളിവ് തന്റെ കൈവശം ഉണ്ടെന്നും തെളിവുകൾ വെള്ളിയാഴ്ച മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കൈമാറുമെന്നും പി.സി.ജോർജ് ഒരു ചാനലിനോട് വെളിപ്പെടുത്തി.കഴിഞ്ഞ മാസം 20,​21,​22 തീയതികളിൽ ഡി.ജി.പി തൃശൂരിൽ എന്തുചെയ്യുകയായിരുന്നുവെന്ന് അന്വേഷിക്കണം എന്നും പി.സി.ജോർജ് പറഞ്ഞു.