ഡൽഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ അഭിമുഖം അടങ്ങുന്ന ഡോക്യുമെൻടെറി ബി.ബി.സി സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങുന്നു

single-img
5 March 2015

D196E708-95EC-4F50-9DD9-11A70FA015B9_w640_r1_sകേന്ദ്ര സർക്കാരിന്റെ വിലക്ക് മറികടന്ന് ഡൽഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ അഭിമുഖം അടങ്ങുന്ന ഡോക്യുമെന്രറി ബി.ബി.സി സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങുന്നു. ഇന്ത്യ സമയം വ്യാഴാഴ്ച പുലർച്ചെ 3.30നാണ് ഡോക്യുമെന്രറി സംപ്രേക്ഷണം ചെയ്യുക. ബിബിസി4 ചാനലിലാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്.

 
നേരത്തെ ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യരുതെന്നു കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ബിബിസിയോട് ആവശ്യപ്പെട്ടിരുന്നു.സംപ്രേക്ഷണം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ബുധനാഴ്ച രാജ്യസഭയിലും ലോക്സഭയിലും വ്യക്തമാക്കിയിരുന്നു.

 
ഡൽഹി ലെഫ്.ഗവർണർ,​ ഡൽഹി പൊലീസ് കമ്മീഷണർ,​ ആഭ്യന്തര മന്ത്രാലയ അഡീഷണൽ സെക്രട്ടി എന്നവരുമായി സിംഗ് ചർച്ച നടത്തുകയുണ്ടായി.തിഹാര്‍ ജയിലില്‍ കഴിയുന്ന മുകേഷ് സിംഗിന്റെ അഭിമുഖം ചിത്രീകരിച്ചത് ഏറെ വിവാദമായിരുന്നു. കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയെ അപമാനിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ് അഭിമുഖത്തില്‍ ഇയാള്‍ നടത്തിയത്.