ആറ്റുകാൽ പൊങ്കാല ഇന്ന്,ലക്ഷോപലക്ഷം ഭക്തർ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കും

single-img
5 March 2015

imagesലക്ഷോപലക്ഷം ഭക്തർ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കും. രാവിലെ 10.15 -നാണ്‌ പൊങ്കാലയടുപ്പുകളില്‍ തീ പകരുന്നത്‌. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം മേൽശാന്തി കണ്ണൻപോറ്റിക്കു കൈമാറും. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി ലക്ഷക്കണക്കിന് ഭക്തരാണ് ഒഴുകിയത്തെുന്നത്. ഉച്ചകഴിഞ്ഞ്‌ 3.15 -നു നിവേദ്യം തളിക്കും.

 
വിമാനത്തിൽ പുഷ്പവൃഷ്ടിയുമുണ്ടാകും.രാത്രി 1.30ന് ദേവിയുടെ പുറത്തെഴുന്നള്ളത്താണ്. കുത്തിയോട്ട ബാലന്മാർ ദേവിയെ അനുഗമിക്കും. നാളെ രാത്രി കാപ്പഴിക്കും. തുടർന്ന് കുരുതിതർപ്പണത്തോടെ സമാപനം.സര്‍ക്കാരും നഗരസഭയും ക്ഷേത്ര ട്രസ്റ്റും സന്നദ്ധ സംഘടനകളും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.