ബോളിവുഡ് നടി ഗീതാ ബസ്രയ്ക്ക് മുമ്പില്‍ ഹര്‍ഭജന്‍ ക്ലീന്‍ ബൗള്‍ഡ്; ജീവിതത്തിന് ഇനി പുതിയ ഇന്നിംഗ്‌സ്

single-img
5 March 2015

bhajuiklമുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് വിവാഹിതനാകാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് നടി ഗീതാ ബസ്രയെയാണ് താരം വിവാഹം ചെയ്യുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വാര്‍ത്തകളോടെ ഹര്‍ഭജനോ ഗീതയോ പ്രതികരിച്ചിട്ടില്ല. ഈ മാസം പകുതിയോടെ ഹര്‍ഭജനും ഗീതയും തമ്മിലുള്ള വിവാഹം നടന്നേക്കുമെന്നാണ് വാര്‍ത്ത.

വളരെക്കാലമായി അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ദി ട്രെയിന്‍ എന്ന ബോളിവുഡ് സിനിമയിലൂടെ ശ്രദ്ധേയയായ ഗീത ക്രിക്കറ്റ് കാണാന്‍ ഹര്‍ഭജനൊപ്പം സ്‌റ്റേഡിയത്തിലെത്താറുണ്ടായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഗാലറിയില്‍ സ്ഥിര സാനിധ്യമായിരുന്നു ഗീത. മാത്രമല്ല ക്രിക്കറ്റിന് പുറമെ പലയിടങ്ങളിലും ഒരുമിച്ചു കാണുകയും ചെയ്തതോടെയാണ് ഗോസിപ്പ് കോളങ്ങള്‍ പ്രണയം സ്ഥിതീകരിച്ചത്.മാത്രമല്ല ബോളിവുഡ് നടിയെന്നതിനെക്കാളും ഭാജിയുടെ കാമുകിയെന്ന രീതിയിലായിരുന്നു ഗീത അറിയപ്പെട്ടിരുന്നതും.