ഡെല്‍ഹിയില്‍ സര്‍ക്കാര്‍ ചെലവില്‍ താമസിക്കുന്ന ബി.ജെ.പി നേതാവിനോട് ഉടന്‍ വീട് ഒഴിഞ്ഞുകൊടുക്കാന്‍ ആംആദ്മി സര്‍ക്കാര്‍ ആവശ്യപ്പെട്ടു

single-img
5 March 2015

22-1421929754-arvind-kejriwalബിജെപി നേതാവും ഡെല്‍ഹി നിയമസഭയിലെ മുന്‍ പ്രതിപക്ഷ നേതാവുമായ വിജയ് കുമാര്‍ മല്‍ഹോത്രയോടു ഡല്‍ഹിയിലുള്ള വസതി ഒഴിയാന്‍ എഎപി സര്‍ക്കാരിന്റെ നോട്ടീസ്. 1990 മുതല്‍ ഡല്‍ഹിയിലുള്ള ഈ വസതിയില്‍ താമസിക്കുന്ന വിജയ് കുമാര്‍ മല്‍ഹോത്ര വാടക ഇനത്തില്‍ ഏഴു ലക്ഷം രൂപ കൂടി വീട് ഒഴിയുന്നതിനു മുമ്പു നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മല്‍ഹോത്ര താമസിക്കുന്ന വീട് ഡല്‍ഹി സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണു ഉള്‍പ്പെട്ടിരിക്കുന്നത്. ലോക്‌സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറെ പരാജയപ്പെടുത്തി എംപിയായ സമയം മുതല്‍ വിജയ് കുമാര്‍ ഈ വസതിയിലാണു താമസിക്കുന്നത്. ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന 2009-ല്‍ വീണ്ടും സര്‍ക്കാര്‍ മല്‍ഹോത്രയ്ക്ക് ഇതേ വീട് അനുവദിച്ചു നല്‍കുകയായിരുന്നു.

വീട് ഒഴിയുന്നതിന് രണ്ടു മാസത്തെ സമയം ഡെല്‍ഹി സര്‍ക്കാര്‍ അദ്ദേഹത്തിന് അനുവദിച്ചു നല്‍കിയിട്ടുണ്ട്.