ഈ വര്‍ഷം ഇരുപത്തഞ്ചോളം വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്നു

single-img
4 March 2015

varayadമൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തില്‍ ഈ വര്‍ഷം ഇരുപത്തഞ്ചോളം വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്നതായി വനംവകുപ്പ്‌. വരയാടുകളുടെ പ്രജനനകാലമായതിനാല്‍ ഫെബ്രുവരി ആദ്യവാരം മുതല്‍ പാര്‍ക്ക്‌ അടച്ചിട്ടിരിക്കുകയാണ്‌. രണ്ടു മാസത്തേക്കാണു സന്ദര്‍ശകര്‍ക്ക് വിലക്കുള്ളത്. ഏപ്രില്‍ ആദ്യവാരം പാര്‍ക്ക്‌ തുറക്കും. ആറ്‌ വരയാടിന്‍ കുഞ്ഞുങ്ങളെ ജനുവരിയില്‍ വനം വകുപ്പ്‌ ജീവനക്കാര്‍ പുതുതായി കണ്ടെത്തിയിരുന്നു.