സോളാര്‍ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസിന്റെ ഹര്‍ജി ഹൈകോടതി തള്ളി

single-img
4 March 2015

supreme courtകൊച്ചി: സോളാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും സിബിഐ അന്വേഷണത്തിന്റെ കാര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് വി എസിന്റെ ഹര്‍ജി തള്ളിയത്.

നേരത്തേ, സോളാര്‍ കേസുകളുടെ അന്വേഷണ പുരോഗതി വ്യക്തമാക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്നു പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയത്. 35 കേസുകളില്‍ മുപ്പത്തിരണ്ടിലും അന്വേഷണം പൂര്‍ത്തിയായെന്നും മൂന്ന് കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നുവെന്നും പൊലീസ് അറിയിച്ചു.  തുടര്‍ന്ന് കേസ് സിബിഐക്കു കൈമാറേണ്ടെന്ന് കോടതി നിരീക്ഷിച്ചു.