മനുഷ്യാവകാശ പ്രവർത്തകരെ മാവോയിസ്‌റ്റുകളെന്ന് മുദ്രകുത്തി അറസ്‌റ്റ്; സംസ്ഥാന സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്

single-img
4 March 2015

National-Human-Rights-Commission-Logoന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകരെ മാവോയിസ്‌റ്റുകളെന്ന് മുദ്രകുത്തി അറസ്‌റ്റു ചെയ്‌തതിന് സംസ്ഥാന സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഡി.ജി.പി. മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരുമായ തുഷാർ നിർമ്മൽ സാരഥി, ജെയ്‌സൺ സി. കൂപ്പർ എന്നിവരുടെ അറസ്‌റ്റാണ് കേസിനാധാരം.   മനുഷ്യാവകാശ ധ്വംസനമാണ് അറസ്‌റ്റെന്ന് നോട്ടീസിൽ പറയുന്നു.

അഡ്വ. തുഷാറിനെയും കൂപ്പറെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് എഴുത്തുകാർ, കലാകാരന്മാർ, അക്കാഡമിക് പണ്ഡിതർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങി വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ ഉൾപ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നുളള 1200 പേർ ഒപ്പിട്ട നിവേദനമാണ് ആഭ്യന്തമന്ത്റിക്ക് കൈമാറിയത്.