അമിതവേഗത്തിന് താനും 500 രൂപ പിഴയടച്ചെന്ന് ആ‍ഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

single-img
4 March 2015

Ramesh-Chennithala ഒടുവിൽ അമിതവേഗത്തില്‍ വാഹനമോടിച്ചതിന് ആ‍ഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും പിടി വീണു.  അമിതവേഗത്തിന് താനും 500 രൂപ പിഴയടച്ചെന്ന് കഴിഞ്ഞദിവസം മന്ത്രി തന്നെയാണ് വ്യക്തമാക്കിയത്. അമിതവേഗത്തിനെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് മന്ത്രിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വാഹനങ്ങളെ ഒഴിവാക്കിയിട്ടില്ലെന്ന് പൊലീസ് മേധാവി കെ എസ്  ബാലസുബ്രഹ്മണ്യന്‍ അറിയിച്ചത്.

ആഭ്യന്തരമന്ത്രി പിഴയടച്ച കാര്യം പറഞ്ഞതോടെ ആയിരുന്നു പൊലീസ് മേധാവിയുടെ ഈ പ്രസ്താവന. ചടയമംഗലത്തു വെച്ചാണ് ആഭ്യന്തരമന്ത്രിയുടെ വാഹനത്തിന്റെ അമിതവേഗം ക്യാമറയിലായത്. ഏതാനും നാള്‍മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിനും അമിതവേഗത്തിന്റെ പേരില്‍ പിഴ ചുമത്തിയിരുന്നെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അമിതവേഗത്തിന് ഒട്ടേറെ മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പിഴ അടച്ചതായാണ് റിപ്പോര്‍ട്ടുകള്‍.