വീട്ടില്‍ വളര്‍ത്തിയ നായ പുറത്തിറങ്ങി അയല്‍വാസിയെ കടിച്ചു; നായയുടെ ഉടമസ്ഥയ്‌ക്കെതിരെ പോലീസ് കേസെടുത്തു

single-img
4 March 2015

Military Working Dogsവീട്ടില്‍ വളര്‍ത്തിയ നായ പുറത്തിറങ്ങി അയല്‍വാസിയെ കടിച്ച കുറ്റത്തിന് നായയുടെ ഉടമസ്ഥയ്‌ക്കെതിരെ പോലീസ് കേസെടുത്തു. വരാക്കര കാവല്ലൂര്‍ അപ്പോഴത്ത് ഹരിനാരായണനാണ് (59) നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.

നായയുടെ ആക്രമണത്തില്‍ കൈകാലുകളില്‍ കടിയേറ്റ ഹരിനാരായണന്‍ വരന്തരപ്പിള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നായയുടെ ഉടമസ്ഥ കാവല്ലൂര്‍ ഊട്ടോളി സുലോചനയ്‌ക്കെതിരെ ഐപിസി ആക്ട് 289, കെപി ആക്ട് 120 എല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിരിക്കുകയാണ്.

വളര്‍ത്തുമൃഗത്തെ അശ്രദ്ധമായി കൈകാര്യം ചെയ്തതിനും അത് പൊതുജനങ്ങളെ ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഐപിസി ആക്ട് പ്രകാരം 1,000 രൂപ പിഴയും കെപി ആക്ട് പ്രകാരം 3,000 രൂപ പിഴയും ഒരു വര്‍ഷം തടവും ലഭിക്കാവുന്ന കേസാണിതെന്ന് പോലീസ് പറഞ്ഞു.