ഫോബ്‌സ് മാസികയുടെ സമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ എം.എ യൂസഫലി ഒന്നാമത്

single-img
3 March 2015

yuലോകത്തിലെ ഏറ്റവും സമ്പന്നരായവരുടെ പുതിയ പട്ടിക ഫോബ്‌സ് മാസിക പുറത്തിറക്കി. പട്ടികയിൽ ആറ് മലയാളികൾ ഇടം നേടി.ഇതിൽ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയാണ്. ആസ്‌തി 2.5 ബില്യൺ ഡോളർ. ആഗോള റാങ്ക് 737.

 
രവി പിള്ള 2.4 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്. സണ്ണി വർക്കി (രണ്ട് ബില്യൺ ഡോളർ), ക്രിസ് ഗോപാലകൃഷ്‌ണൻ (1.9 ബില്യൺ ഡോളർ), ആസാദ് മൂപ്പൻ (1.1 ബില്യൺ ഡോളർ), ടി.എസ്. കല്യാണരാമൻ (1.1 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു മലയാളികൾ.